കോട്ടയം പുഷ്പനാഥിന്റെ കൃതികൾ പുതിയ രൂപത്തിൽ

“അങ്ങകലെ കേട്ടുതുടങ്ങിയ കുതിരക്കുളമ്പടി ശബ്‍ദം അടുത്തടുത്ത് വരുന്നു. അകമ്പടി എന്നോണം ചെന്നയ്ക്കളുടെ നീണ്ട ഓലിയിടൽ ഇടയ്ക്കിടെ ഉയർന്നുകേൾക്കാം. ആരുടെയോ ആജ്ഞ കിട്ടിയതുപോലെ കോട്ടയുടെ ഗോപുരങ്ങളുടെ മേൽക്കൂരയിൽ തമ്പടിച്ചിരുന്ന കടവാവലുകൾ ചിറകടിച്ചുപറന്നു. കാട്ടുപോത്തുകൾ വിറളിപിടിച്ചു പാഞ്ഞു. എവിടെനിന്നോ പൊട്ടിമുളച്ചതുപോലെ ഹുങ്കാരത്തോടെ വീശിയ കാറ്റിൽ കൊട്ടാരത്തിന്റെ ചില്ലു ജനാലകൾ വലിഞ്ഞടഞ്ഞു. മരണത്തിന്റെ സുഖകരമല്ലാത്ത ഒരു ഗന്ധം ആ കാറ്റിൽ അവിടെയെല്ലാം വ്യാപിച്ചു….”

ഇന്നും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത സമസ്യയാണ് ഭൂമിയിൽ ഉണ്ടെന്നു പറയുന്ന അഭൗമിക ശക്തികളുടെ സാന്നിധ്യം. ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നവർ പ്രേതങ്ങളിലും (ദുർശക്തികൾ) വിശ്വസിക്കണം. ഈ രണ്ട് അദൃശ ശക്തികളുടെ പോരാട്ടമാണ് ശ്രീ പുഷ്പനാഥിന്റെ ഹൊറർ നോവലുകളുടെ കാതൽ. ദുരൂഹതകളുടെ അയഥാർത്ഥമായ കഥകളെ കോർത്തിണക്കി സംഭവ്യമായ ചിന്തകൾ ഉണർത്തുന്ന ഭാഷാമിടുക്കോട് വായനക്കാരുടെ മുൻപിൽ കോട്ടയം പുഷ്പനാഥ് ഹൊറർ നോവലുകളിലൂടെ അവതരിപ്പിക്കുന്നു. എഴുപതുകളിലും എൺപതുകളിലും ഗ്രന്ഥകർത്താവ് ഒരു ഗവേഷകന്റെ ചാതുര്യത്തോടെ ഭയാനകമായ ഭാഷാശൈലിയിൽ ആരെയും അത്ഭുതപ്പെടുത്തുന്ന ക്രമപ്പെടുത്തൽ നടത്തി നമ്മുടെ മുൻപിൽ അവതരിപ്പിച്ച പുസ്തകങ്ങൾ, കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് പുനഃപ്രസിദ്ധീകരിക്കുന്നു.
പിശാചിന്റെ കോട്ട, വാർഡ് നമ്പർ 9 , ടൊർണാഡോ, ബംഗ്ലാവ് വിൽക്കാനുണ്ട്, ചുവന്ന അങ്കി എന്നിവയാണ് ഡിസംബർ മാസം പുറത്തിറങ്ങുന്ന ഹൊറർ നോവലുകൾ. പുസ്തകങ്ങൾ ഇന്ന് തന്നെ പ്രീ ബുക്ക് ചെയ്തു കോപ്പികൾ ഉറപ്പുവരുത്തുക.
ബന്ധപ്പെടേണ്ട നമ്പർ +91 9497358577 (Call/Whatsapp).

പുസ്തകങ്ങൾക്കായി ബന്ധപെടുക +91 94973 58577

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here