കോട്ടയം പുഷ്പനാഥിന്റെ ഒന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കുന്നു. 2019 മേയ് രണ്ടിന് കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം പുഷ്പനാഥിന്റെ നാല് പുസ്തകങ്ങളുടെ പ്രകാശനവും കോട്ടയം പുഷ്പനാഥ് ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്.
മേയ് മൂന്ന് വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഡോ. അജു കെ.നാരായണന്‍ ഡിറ്റക്ടീവ് നോവലുകള്‍ മലയാള സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തും. പ്രൊഫ.തോമസ് കുരുവിള, ഹമീദ് ഐ.പി.എസ്, മെഴുവേലി ബാബുജി, ഡി.ജി. ചിലമ്പില്‍, വേളൂര്‍ പി.കെ.രാമചന്ദ്രന്‍, എം.വി ബാബു എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 4.30ന് കോട്ടയം പുഷ്പനാഥ് അനുസ്മരണവും ഫൗണ്ടേഷന്‍ ഉദ്ഘാടനവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ഡോ.പോള്‍ മണലില്‍ അധ്യക്ഷനായിരിക്കും. കുറ്റാന്വേഷണ സാഹിത്യവും ജനപ്രിയ ഭാവനയും എന്ന വിഷയത്തില്‍ പ്രൊഫ.ഷാജി ജേക്കബ് പ്രഭാഷണം നടത്തും. ബാറ്റണ്‍ ബോസ്, എന്‍.എ നസീര്‍, സാബു വര്‍ഗ്ഗീസ്, തേക്കിന്‍കാട് ജോസഫ്, ബിജി കുര്യന്‍, പി.ചന്ദ്രമോഹന്‍, സി.എ.എം കരീം, അഡ്വ.രാജി പി.ജോയ്, ഫാ.ബൈജു മുകളേല്‍, ഡോ.മിനി സെബാസ്റ്റ്യന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്നു.