എസ്. ഹരീഷിനും എം.ആര്‍. രേണുകുമാറിനും കോട്ടയം പ്രസ് ക്ലബ്ബില്‍ സ്വീകരണം

കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ എസ്. ഹരീഷിനും എം.ആര്‍. രേണുകുമാറിനും കോട്ടയം പ്രസ് ക്ലബ്ബില്‍ സ്വീകരണം നല്‍കും. മാർച്ച്‌ 13 ന് ഉച്ചകഴിഞ്ഞ് 3ന് പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ നിരൂപകനും എഴുത്തുകാരനുമായ രാജീവ് ശിവശങ്കരന്‍, എഴുത്തുകാരിയും അധ്യാപികയുമായ ലീമ. വി.കെ എന്നിവര്‍ പുരസ്‌കാരത്തിനര്‍ഹമായ കൃതികളെക്കുറിച്ച് പ്രഭാഷണം നടത്തും.

ഡി.സി ബുക്‌സ് ക്രൈം-ഫിക്ഷന്‍ അവാര്‍ഡ് 2020 നേടിയ ശിവന്‍ എടമനയെ ചടങ്ങില്‍ ആദരിക്കും. ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ എന്ന നോവലിനായിരുന്നു പുരസ്കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here