പബ്ലിക് ലൈബ്രറിയുടെ പുസ്തക ശേഖരത്തിലേക്ക് വാങ്ങിയ അറുനൂറോളം ഗ്രന്ഥങ്ങളുടെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. പ്രഫ. മാടവന ബാലകൃഷ്ണപിള്ള, വി.ജയകുമാർ, ഷാജി ഐപ്പ് വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. പ്രദർശനം എല്ലാ ദിവസവും രാവിലെ പത്തുമുതൽ അഞ്ചുവരെയായിരിക്കും. മൂന്നിന് സമാപിക്കും.
Home പുഴ മാഗസിന്