കൊറോണ പിടിച്ചോരു കാലമിതു –
കൊറോണ പിടിച്ചോരു കാലം
ഇന്ദ്രനും ചന്ദ്രനും സമനെന്നഹങ്കരിച്ച-
മനുഷ്യനെ ക്വാറന്റൈനിലാക്കിയ കാലം
സോപ്പും സാനിറ്റൈസറും വേണം
സോദരാ.. നീ മുഖം മറച്ചിടേണം
ആറടി ദൂരെ നിന്നീടണം അല്ലായ്കിൽ
ആറടിമണ്ണിൽ ഉറങ്ങീടേണ്ണം
ആറ്റുനോറ്റൊന്ന് നാട്ടിലെത്തീട്ടേ –
കാന്ത വാസം വിധിച്ചിതോ കാലം
കാറ്റുപോലും ശത്രുവും കാലം
കൊറോണ പിടിച്ചോരു കാലം
ആരെയും കാണാതെ സമ്മാനമില്ലാതെ
ആർഭാട ജീവിതം വികലമായിമാറുന്നു
ഉള്ളിലെ ചോരനീരാക്കി നിന്നിട്ടും
ഉള്ളിത്തൊലിപോലെ വിലയില്ലാതാകുന്ന കാലം
ഡെസ്കില്ല ബെഞ്ചില്ല ചിരികളില്ല
ഡെസ്റ്ററിനേറുള്ള കളികളില്ല
സ്തബ്തമായി പോയൊരീ ക്ലാസ്മുറികൾ
അസ്വസ്ഥമായി കാണുന്നു ഇന്റർനെറ്റിൽ
ഇടവേളകളിലെ മണിനാദമില്ല
ഇടനാഴികളിലെ പ്രണയങ്ങളില്ല
ഉള്ളത് നരഭോജിയായി,
ഉള്ളിനെ നീറ്റും കൊറോണ മാത്രം
ഇന്നു മണ്ണിനെ കൊല്ലാൻ ശ്രമിക്കുന്നില്ല,
ഇന്നും മണ്ണായി മാറാതെ പിടിച്ചുനിക്കുന്നവർ
പവനനേ കൊല്ലുന്ന പാപങ്ങളില്ലിന്നു
പത്തിതാഴ്ത്തുന്ന ചക്രങ്ങൾ മാത്രം
മാനിഷാദ പാടുന്നു മർത്യർ.. ആ…
മാധ്യമ ധർമ്മവും പുണ്ണായി മാറുന്നു
മാറ്റുക മാറ്റുക മലയാളി തന്റെ
മായാത്ത നിസ്സാര ഭാഗങ്ങളെ
പാരാതെ കാക്കണം നമ്മൾ തന്നെ
പാരിൽ പരശുരാമൻ തീർത്തൊരീ ഭൂമിയെ
പത്തിവിടർത്തിയാടുന്ന കോവിഡിന്റെ
പത്തിമേൽനിന്നാടുന്ന കണ്ണനായി മാറണം നാം
ഓർക്കുക ഓർക്കുക സഞ്ചാരപ്രിയരും
ഈ സഞ്ചാരം നമ്മുടെ നാശത്തിനോ
സഞ്ചരിക്കാതെ മാനസ സഞ്ചാരം തന്നിലാ –
വായനതന്നിൽ മുഴുകുക നിങ്ങളിക്കാലം
പുത്തൻ പുതിയൊരു ലോകത്തിനായി
പുതുമയേറുന്നൊരു കൂട്ടുകാർക്കായി
പൂട്ടിടാം നമുക്കീ.. രോഗത്തെ
പുതുവർണം നിറഞ്ഞൊരു നാളേക്കായി
???
ഇപ്പോഴത്തെ അവസ്ഥ ഒരു കവിതയിലൂടെ?❤️
മനോഹരമായി എഴുതിയിട്ടുണ്ട്
????
സമകാലിക സാഹചര്യം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ കവിതയിലൂടെ. ആശംസകൾ…