കൊറോണ ഭൂതം

 

 

 

 

 

ദൈവകോപം, ഇതു ദൈവകോപം.
ദൈവത്തിന്റെ വിത്താണ് കൊറോണ

പെണ്ണുങ്ങളുടെ * പാതിരാ നടത്തം,
കുടുംബസമേതം നൈറ്റ് ഷോപ്പിങ്,
വനിതകളുടെ വയറുകുലുക്കിനൃത്തം,
ആയിരം നാരിമാരുടെ തിരുവാതിരക്കളി

ആയിരം മോഹനാംഗികളുടെ മോഹിനിയാട്ടം
ആയിരം മഹിളാമണികളുടെ മാര്‍ഗ്ഗം കളി
ആയിരം പാപ്പാന്മാരുടെ മാര്‍ച്ച് പാസ്റ്റ്,
കിലോമീറ്ററുകള്‍ നീളമുള്ള കേക്ക്.

കൂടാതെ പണ്ണുങ്ങള്‍ക്കും പുലികളായി
ആണുങ്ങളൊടൊത്തു തുള്ളിച്ചാടണമത്രെ !
എന്നു തുടങ്ങി , എന്തെല്ലാം കോലാഹലങ്ങള്‍.

തീര്‍ന്നില്ല , തരുണീമണിമാര്‍ക്കും
ശബരിമലയിലും കയറമത്രെ‍ !
ഇന്നതെല്ലാം എവിടെപ്പോയൊളിച്ചു ?
നില മറന്ന മര്‍ത്യന്റെ വിക്രീയകള്‍
എന്നല്ലാതെന്തു പറയാന്‍ , ഇതേക്കുറിച്ച്?

ചന്ദ്രനില്‍ പോയി , ചൊവ്വയില്‍ പോയി .
ഇനി, ശുക്രനിലും സൂര്യനിലും പോകാന്‍
കോപ്പുകൂട്ടുകയാണെത്രെ ലോക രാഷ്ട്രങ്ങള്‍.

ഈ ശാസ്ത്ര നേട്ടങ്ങള്‍ക്കെല്ലാം ഉപകാരപ്പെട്ടുവോ
കൊറോണാ വൈറസ്ഭൂതം പല്ലിളിച്ചപ്പോള്‍?
നിലം തൊടാതെയുള്ള കര്‍മ്മങ്ങള്‍ തുടര്‍ന്നാല്‍
നിലം തൊടുവിക്കും മര്‍ത്യനെ, ഈശ്വരന്‍
എന്നതിനുള്ള സൂചനയല്ലേ ഈ വൈറസ്?

* ഇവയെല്ലാം കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജില്ലയില്‍ പല സമയത്തു പലയിടങ്ങളിലായി അരങ്ങേറിയ സംഭവങ്ങളാണ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here