കോപം പമ്പ കടന്നു

pada3ദേവദാസ് ഒരു ടാക്സി ഡ്രൈവറാണ്. അയാളും ഭാര്യയും രണ്ടു പെണ്മക്കളും ഒരുമിച്ചാണൂ ജീവിക്കുന്നത്. മക്കള്‍ ഒന്നാം സ്റ്റാന്‍ഡേര്‍ഡിലും എല്‍ കെ ജി യിലും പഠിക്കുനന്നു. ഭാര്യ തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്നു.

ദേവദാസ് മുന്‍ശുണ്ഠിക്കാരനാണ്. അയാള്‍ക്ക് പെട്ടന്ന് കോപം വരും. നിസ്സാരകാര്യത്തിനു പോലും അയാള്‍ കോപിക്കും. കോപം വന്നാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. മക്കളെ അടിക്കും, ഭാര്യയെ ചീത്ത പറയും ആകെ ബഹളമാണ്.

ഒരു ദിവസം മക്കളോട് ഇരുന്നു പഠിക്കാന്‍ പറഞ്ഞു. മൂത്ത മകള്‍ പഠിക്കാതെ പോയി ടി വി ഓണ്‍ ചെയ്തു കണ്ടിരുന്നു . ദേവസദാസിനു ദേഷ്യം വന്നു. എന്താടി പഠിക്കാന്‍ പറഞ്ഞിട്ട് ടി വി കണ്ടിരിക്കുന്നത് നിന്നെ ഞാന്‍ നേരെയാക്കാം എന്നു പറഞ്ഞുകൊണ്ട് അയാള്‍ ചട്ടുകം പഴുപ്പിച്ചു കുട്ടിയുടെ തുടയില്‍ വച്ചു കൊണ്ട് ചോദിച്ചു ” പറഞ്ഞത് അനുസരിക്കുമോടി?”
കുട്ടി അലമുറയിട്ടു കരഞ്ഞു.

കരച്ചില്‍ കേട്ട് വന്ന അയല്‍ പക്കത്തെ സുഹൃത്ത് അരുണ്‍ കുമാര്‍ ദേവദാസിനോടു പറഞ്ഞു.

” നീ എന്തു അതിക്രമമാണ് കാണിച്ചത്? കണ്ണില്‍ ചോരയില്ലാത്ത ഈ പ്രവൃത്തി പോലീസറിഞ്ഞാല്‍ ബാല പീഡനത്തിനു കേസെടുക്കും. ജയില്‍ ശിക്ഷ അനുഭവിക്കും. നിന്റെ കോപം ചില ശ്വസനപ്രക്രിയകള്‍ വഴി മാറ്റിയെടുക്കാം. ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സിലെ സുദര്‍ശനക്രിയ ഒരു പ്രത്യേക താളത്തിലുള്ള ശ്വസനപ്രക്രിയയാണ് ഇതു പരിശീലിക്കുക. അതോടൊപ്പം പ്രാണായാമം, യോഗ, ധ്യാനം എന്നിവ ശീലിക്കുക. ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സിന്റെ ക്ലാസില്‍ ചേര്‍ന്നാല്‍ ഇതെല്ലാം പഠിക്കാം”

മനസിന്റെ സൃഷ്ടിയാണ് സുഖവും ദു:ഖവുമെല്ലാം.

സുഖാസനത്തില്‍ നട്ടെല്ല് നിവര്‍ത്തിയിരുന്ന് കൈകള്‍ മലര്‍ത്തി മടിയില്‍ വച്ച് ദീര്‍ഘമായി ശ്വാസം അകത്തേക്ക് എടുക്കുക ശ്വാസം എടുക്കുമ്പോള്‍ ‘ സോ’ എന്നും പുറത്തേക്ക് വിടുമ്പോള്‍ ‘ ഹം ‘ എന്നും മനസില്‍ പറയണം

ഇങ്ങനെ സോഹം ( അത് ഞാനാകുന്നു ഞാന്‍ ഈശ്വരന്‍ ആകുന്നു) എന്നു മനസില്‍ പറയുക ഇങ്ങനെ ധ്യാനം ശീലിച്ചാല്‍ കിട്ടുന്ന ആനന്ദം അനുഭവിച്ചറിയുക തന്നെ വേണം.

അരുകുമാറിന്റെ വിവരണം കേട്ടപ്പോള്‍‍ ധ്യാനവും സുദര്‍ശനക്രിയയും പ്രാണായാമവും പഠിക്കണമെന്ന് ദേവദാസിനു തോന്നി. അയാള്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ കോഴ്സിനു ചേര്‍ന്നു. ഈ വകയെല്ലാം പഠിച്ചു. നിത്യവും സരസ്വതിയാമത്തില്‍ എഴുന്നേറ്റ് ദിനചര്യകള്‍ കഴിഞ്ഞ് ഇവ ചെയ്തു തുടങ്ങി. ഫലം അത്ഭുതാവഹമായിരുന്നു. ക്രമേണ ദേവദാസിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചു. അയാള്‍ ശാന്ത ശീലനായി തീര്‍ന്നു. മുന്‍കോപം വിട്ടകന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here