മുകിലിന്‍ കൂട്ടങ്ങള്‍ക്കിടയിലൂടെ
മുത്തായി മിന്നൊളി വിതറുന്ന
ഒരു പൊന്‍താരകമാണു നീ !
എന്നുള്ളിലെപ്പോഴോ
കുടിക്കെട്ടി പാര്‍ത്ത നീ
ഞാനറിയാതെ നിന്‍റെ സുഗന്ധം
എനിക്കു ചുറ്റും പരത്തി
വിരിഞ്ഞുനില്‍ക്കുന്ന ഓരോ കൊച്ചുപൂവിലും
മോഹിനിയായി നീ തിളങ്ങുന്നതു കാണാം
ആ പൂ പിന്നെ ഇതൾതളായ് കൊഴിഞ്ഞിടുമ്പോള്‍
അക്ഷരാശ്രു പൊഴിച്ച് നീ ദുഃഖമറിയിക്കുന്നു
മധുവൂറുമീരടികളെ
വര്‍ണ്ണരാഗങ്ങളും താളലയങ്ങളും കൊടുത്തു
പാടുമ്പോള്‍ നിന്നിലൂടെ
ചാരുതയാര്‍ന്നിടുന്നീ പ്രപഞ്ചം
ഓര്‍മ്മകള്‍ തന്‍ ഈറ്റില്ലമാണു നീ
ഏകാന്തതയ്ക്കു നീ എന്നുമൊരു കൂട്ടും .