പണ്ട്
ജനനമെടുക്കലും
മരണം നടത്തലും
ദൈവത്തിന്റെ
ജോലിയായിരുന്നു.
പിന്നെ
കൈക്കൂലി കൊടുത്തു
രണ്ടും
അസുരൻമാർ കൊണ്ടുപോയി.
രാഹുവും ശനിയും
ചൊവ്വാ ദോഷവും
കലണ്ടറിൽ നോക്കി
അടുത്ത തിയ്യതിയിൽ
കത്രിക കൊണ്ട് കീറിയെടുത്ത
മനുഷ്യ ജന്മങ്ങൾ
സമ്മേളനം കഴിയും വരെ
മരിച്ചവരെ
നീട്ടിക്കൊണ്ടു പോകുന്നു.
പണിയില്ലാതായ ദൈവങ്ങൾ
ജന്മദിന സമ്മാനങ്ങളും
പുഷ്പചക്രങ്ങളും
വാങ്ങാൻ കടകളിൽ
വരി നിൽക്കുന്നു.