ഭക്ഷണമുറിയിൽ
വിഭവങ്ങളെമ്പാടുമുണ്ടായിട്ടും
അടുക്കളയിൽ തിളക്കുന്ന
പാത്രത്തിലേക്ക് തന്നെ
ഒളിച്ചു നോക്കുന്നു.
കിടപ്പറയിൽ
സ്വന്തക്കാരുണ്ടായിട്ടും
അന്യരുടെ
അടിവസ്ത്രങ്ങൾ
ഒളിഞ്ഞു നോക്കുന്നു.
കൺമുമ്പിൽ
മനുഷ്യജീവിതങ്ങൾ
പിടഞ്ഞു വീഴുമ്പോഴും
അയലത്തെ വീട്ടിലെ
ആലയിൽ
ഇടംകണ്ണിട്ടു നോക്കുന്നു,
ക്ഷീരമുള്ള അകിടിൽ
ചോര തേടിപ്പറക്കുന്നു
മൂടിയ കണ്ണുകളുമായി
കൊതുകുജീവിതങ്ങൾ.
ഒളിഞ്ഞുനോട്ടം
വായ് നോട്ടം പോലെ
ഒരസുഖമാണെന്ന് കരുതി
സൂക്ഷിച്ചു നോക്കിയപ്പോഴാണ്
കോങ്കണ്ണനാണെന്നറിഞ്ഞത്.
അവന് അങ്ങനെ മാത്രമേ
നോക്കാനറിയൂ.
Click this button or press Ctrl+G to toggle between Malayalam and English