കൊല്ലപ്പാട്ടി ദയ

kollappatti

 

സാഹിതീയചിന്തകളിലെ അംഗീകൃതമായ പല മര്യാദകളേയും കുടഞ്ഞു കളഞ്ഞുകൊണ്ട് ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ വായനക്കാര്‍ക്കു പ്രേരണയാകുന്ന പതിനാറു കഥകളുടെ സമാഹാരം. നമ്മുടെ വിചാര മാതൃകകളിലും വിലയിരുത്തലുകളിലും ഒരു അട്ടിമറി ആവശ്യപ്പെട്ടുകൊണ്ട് ജൈവ രാഷ്ട്രീയാധികാരത്തെ സാദ്ധ്യമാക്കുന്ന ജനസഞ്ചയത്തിന്റെ പ്രധിനിധികളും അവര്‍ക്കെതിരെ തിരിയുന്ന ജൈവാധികാരത്തിന്റെ പ്രധിനിധികളും നേര്‍ക്കു നേര്‍ വരുന്നു ഈ സമാഹാരത്തിലെ കഥകളില്‍.
ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടു പലകകള്‍ തെളിഞ്ഞു കാണാവുന്ന എന്നാല്‍ സന്ധി ചെയ്യാത്ത കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് ജി ആര്‍ ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ. ഇതു മലയാള ചെറുകഥയുടെ ആകാര ഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദം കൂടിയാണ്.

ജി ആര്‍ ഇന്ദു ഗോപന്‍

ഡീ സി ബുക്സ്
വില – 140

ISBN -9788126474172

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here