കൊലയിലൂടെ അവശേഷിപ്പിക്കുന്ന ഭീതി

murder-0മത രാഷ്ട്രീയ ആസൂത്രിത കൊലകളില്‍‍ വെടിവെച്ച് കൊല്ലാനും ഒന്നോ രണ്ടോ വെട്ടിന് കൊല്ലാനും അറിയാഞ്ഞിട്ടോ കഴിയാഞ്ഞിട്ടോ അല്ല. മറിച്ച്, അതൊരു ഭയപ്പെടുത്തലും താക്കീതും കൂടിയാണ്.
കേണല്‍ ഗദ്ദാഫിയെ കൊന്ന അതിക്രൂരവും മനുഷ്യജീവികളോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതുമായ രീതിയും, ഉസാമ ബിന്‍ലാദന്റെ മൃതശരീരം പോലും വിട്ട് കൊടുക്കാതെയുള്ള ധാര്‍ഷ്ട്യവും അറബ്
നേതാക്കള്‍ക്ക് ഭയം നല്‍കിക്കൊണ്ടുള്ള താക്കീതാകുമ്പോള്‍ , ബലിപെരുന്നാള്‍ ദിവസം തന്നെ സദ്ധാം ഹുസൈനെ തൂക്കി ക്കൊല്ലാന്‍ തെരഞ്ഞെടുത്തത് മുസ്ലിം ലോകത്തോടുള്ള പാശ്ചാത്യ വെല്ലു വിളിയാണ്.

തങ്ങളെ എതിര്‍ത്താല്‍ മാത്രമല്ല, പ്രതി യോഗികളില്‍ പാവപ്പെട്ട
ജനങ്ങള്‍ക്കള്‍ക്ക് ഉപകാരപ്പെട്ടേക്കാവുന്നവരെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തോട് സമരസപ്പെടാത്തവരെയും ദലിത് ന്യുനപക്ഷങ്ങളിലെ അല്പം വകതിരിവുള്ള വരെയും ക്രൂരമായി വധിക്കുകയോ ജയിലിലിടുയോ ചെയ്യുകയെന്നതും അജണ്ടയുടെ ഭാഗമാണ്. ഭീഷണിപ്പെടുത്തിയാലും കള്ളക്കേസില്‍ കുടുക്കിയാലും ഊരുവിലക്ക് ഏര്‍പ്പെടുത്തിയാലും ഒതുക്കാന്‍ കഴിയാത്തവരെയായിരിക്കും കൊല്ലുക. സഖാവ് വര്‍ഗീസ്, സഖാവ് കുഞ്ഞാലി, ഡോക്ടര്‍ ഷാനവാസ് തുടങ്ങിയവരൊക്ക കമ്യുണിസ്റ്റ് സവര്‍ണ്ണമുതലാളിത്ത കൂട്ട് കെട്ടിലൂടെയുണ്ടായ
ഉന്മൂലനങ്ങളാണ്. ഒരു പക്ഷേ ജിഷ്ണുവും ജിഷയും കലാഭവന്‍ മണിപോലും. തല്ലിക്കൊല്ലപ്പെട്ട മധുവും ഒരു സാധാരണ ആദിവാസി എന്നതിനപ്പുറം ഭൂമി കയ്യേറ്റക്കാരുടെമാത്രമല്ല മറ്റു പലര്‍ക്കും തടസ്സമായിരുന്നിരിക്കാം. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ തന്നെ പൊലീസിന് പിടിച്ചു കൊടുത്ത് ജയിലിലടക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത് ? കാടിന്റെ മക്കള്‍ക്ക് അങ്ങിനെയെങ്കിലും പശിയടക്കാമായിരുന്നില്ലേ? യഥേഷ്ടം കുറ്റവാളികളെ ആര്‍ഭാടത്തോടെ തീറ്റിപ്പോറ്റുന്ന നമ്മുടെ വ്യവസ്ഥിതിക്ക് അതെങ്കിലും ചെയ്യാമായിരുന്നില്ലേ ?

സ്പഷ്ടമായ ലഷ്യത്തോടെയും പല താക്കീതുകള്‍ക്കും വേണ്ടിയാകും ജിഷയെ വകവരുത്തി യിട്ടുണ്ടാവുക. അല്ലെങ്കില്‍, പ്രതി ഏതോ ഒരു അമീറുള്‍ ഇസ്‌ലാം ആയിരുന്നുവെങ്കില്‍ ആ കൊല അത്ര മാത്രം ഭീകരമാകുമായിരുന്നോ ? മൃതദേഹം (ജനനേന്ദ്രിയം പോലും ) കുത്തിക്കീറ പ്പെടുമായിരുന്നോ ?

അഴിമതിയുടെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലായിരുന്നുവെങ്കിലും, തമിഴ് ജനതയെ ഒറ്റുകൊടുത്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കാനോ കേരളത്തെ പോലെ തമിഴ് നാടിനെ കേന്ദ്ര ഭരണ പ്രദേശമാക്കാനോ തയ്യാറാകാത്തതുകൊണ്ടാകാം ജയലളിത കൊല്ലപ്പെട്ടത്. മഅദനിയെ പോലെതന്നെ എം എം അക്ബറിനെ വേട്ടയാടുന്നതും, വിഷം ചീറ്റലുകളാല്‍ മലീമസമാക്കപ്പെട്ട കേരളത്തില്‍ ഇവരൊന്നും ഒരു സംഭവമേ അല്ല എന്ന് അധികാരികള്‍ക്ക് അറിയാത്തത് കൊണ്ടല്ല. മറിച്ച്, ഇനിയൊരു മഅദനിയോ അക്‌ബറോ ഉണ്ടാകരുത് എന്ന ദീര്‍ഘവീക്ഷണത്തോടെയാണ്.
അല്ലെങ്കില്‍ വണ്‍ ടൂ ത്രീ മണിയൊക്കെ വെദ്യുതി മന്ത്രിയായി പ്രകാശം പരത്തിക്കൊണ്ടിരിക്കുമ്പോള്‍, ജയരാജനൊക്കെ തീവ്രവാദത്തിനെതിരെ വിശ്രമരഹിത പോരാട്ടം നടത്തിയതിനുള്ള പുരസ്കാരം
നേടി ഇപ്പോഴും പാര്‍ട്ടിയെ നയിക്കുമ്പോള്‍ ശശികലയുടെയൊക്കെ ഉണര്‍ത്തലിന്റെ ഭാഗമായിട്ടായിരുന്ന ഫഹദ് എന്ന പിഞ്ചു കുട്ടിയെ വെട്ടിക്കൊന്നതെന്ന് തന്റെ അനുയായി കേരളത്തോട് പറഞ്ഞിട്ടും ശശികല തന്റെ കര്‍മ്മഭൂവില്‍തന്നെ തുടരുമ്പോള്‍ അക്ബറൊക്കെയാണത്രെ കൊടും വര്‍ഗീയ വാദികള്‍ !

മേലില്‍, പാര്‍ട്ടിയില്‍ നിന്ന് ഒരു നേതാവും വിട്ടുപോകരുതെന്ന താക്കീതായിരുന്നു,
മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച ആ അമ്പത്തി ഒന്ന് വെട്ട്. എതിര്‍ പാര്‍ട്ടിക്കാര
നായാല്‍ പോലും ജനസമ്മതനാകാന്‍ പാടില്ലെന്നതിന്റെ അസഹിഷ്ണുതയായിരുന്നു മുഖ്യമന്ത്രി ആയിരിക്കെ പോലും ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതും അതിക്രൂരമായ രീതിയില്‍ ശുഹൈബിനെ കൊന്ന് കൊലവിളിച്ചതും. കൊലകളില്‍ ഭീകരതയും ഭയാനകതയും അവശേഷിപ്പിക്കുക എന്നത് ക്രിമിനോളജിയുടെ സൈക്കോളജിക്കല്‍ രീതിയാണ്. കൊലയാളികളുടെ പാര്‍ട്ടിയല്ലാത്ത മറ്റൊരു പാര്‍ട്ടിയും പ്രവര്‍ത്തിക്കാനോ ജനസമ്മിതി നേടാനോ തങ്ങളെ വിമര്‍ശിക്കാനോ പാടില്ലെന്ന സൂചന നല്‍കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here