കൃതി’ അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ‘കോക്കാച്ചി’ എന്ന സ്റ്റാളിൽ കൗതുകം ഉണർത്തുന്ന കാഴ്ചകളാണ് വായനക്കാരനെ കാത്തിരിക്കുന്നത്. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും പുസ്തകോത്സവ വേദിയില്‍ വായനക്കരെ ആകർഷിക്കുന്ന സ്റ്റാളിൽ കോമിക് ബുക്കുകളും, ചിത്ര കഥകളുമാണ് അടങ്ങിയിരിക്കുന്നത്. തീപ്പെട്ടിക്കോടിൽ കൊള്ളിക്കു പകരം കഥകൾ ഒളിച്ചിരിക്കുന്ന അത്ഭുത കാഴ്ചയാണ് കോക്കാച്ചി നൽകുന്നത്. ഒരു ബോക്‌സില്‍ ആറ് തീപ്പെട്ടി കൂടുകളാണുണ്ടാവുക. 2010 മുതൽ വ്യത്യസ്തതകളുമായി പ്രസാധന രംഗത്തേക്ക് വന്ന കോക്കാച്ചിക്ക് മികച്ച പ്രതികരണമാണ് വായനക്കാരിൽ നിന്ന് ലഭിച്ചത്. ദമ്പതിമാരായ പ്രതീക് ജോസഫും ടീനയുമാണ് ഈ പ്രസാധക സരംഭത്തിന് പിന്നിൽ.കോമിക്‌സ്, ചിത്രകഥ, മാച്ച് ബോക്‌സ് കഥകള്‍ എന്നിവ കൂടാതെ നോവല്‍, അനിമേഷന്‍, ചലച്ചിത്രം തുടങ്ങിയ മേഖലകളിലും ‘കോക്കാച്ചി’യുണ്ട്
Home പുഴ മാഗസിന്