ബസിലിരുന്ന് ഗോകര്‍ണനാഥേശ്വര ക്ഷേത്രത്തെക്കുറിച്ച് ഓര്‍ത്തുക്കൊണ്ടിരുന്നപ്പോള്‍ ബസിന്റെ വേഗവും റോഡിന്റെ ശോച്യാവസ്ഥയും അറിഞ്ഞില്ല. ഇടക്കെപ്പൊഴോ സ്വാമി ഒരു കുന്നിന്‍ മുകളിലേക്ക് തിരിച്ചു വന്നത്. സ്വാമി കൈവിരല്‍ ചൂണ്ടി കാണിച്ച സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിമാനം റ്ണ്‍വേയ്ക്ക് കുതിച്ച് വിമാനത്താവളത്തിന്നപ്പുറത്തേക്ക് മൂക്കുകുത്തി വീണ ഇടമായിരുന്നു. അതും ഒരത്ഭുത കാഴ്ചയ്ക്ക് ഇരയായിത്തീര്‍ന്ന ഇടമായി തീര്‍ന്നല്ലോ? ഞാന്‍ സങ്കടപ്പെട്ടു.
അഞ്ചുമിനിറ്റിനകം കഴിഞ്ഞ ഒരു വാക്കിംഗ് ഗ്രൗണ്ടില്‍ ബസ് ചെന്നു നിന്നു. ഞങ്ങള്‍ താഴെയിറങ്ങി. ചുറ്റും കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഒരു പ്രദേശം. റോഡില്‍ നിന്നും ഏകദേശം പതിനഞ്ച് അടി താഴെ ഒരു ക്ഷേത്രം. മുക്കാല്‍ അടി ഉയരമുള്ള പടവുകളിലൂടെ താഴെയ്ക്ക് ഇറങ്ങി വേണം ക്ഷേത്രത്തിലെത്താന്‍. ഒന്നാമത്തെ പടവിന്റെ രണ്ടുവശങ്ങളിലുമായി പടിപ്പുര കെട്ടിവെച്ചിട്ടുണ്ട്. താഴേക്ക് ഇറങ്ങുന്ന പടവുകളുടെ വശങ്ങളില്‍ ഇളനീരും മഞ്ഞള്‍ കുങ്കുമവും മറ്റു പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന താല്‍ക്കാലിക കടകളുമുണ്ട്. തിരക്ക് തീരെയില്ലായിരുന്നു. പടവുകള്‍ ഇറങ്ങി ഞാന്‍ ക്ഷേത്രമുറ്റത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍ നടക്കല്‍ എഴുതിവെച്ചിരുന്ന ബോര്‍ഡ് വായിച്ചു. ‘കൊടുപ്പു നാഗരാജ്യം.’
നമ്മുടെ നാട്ടില്‍ പുറങ്ങളിലെ പഴയകാല ക്ഷേത്രങ്ങള്പോലെ ഓടുകൊണ്ടുള്ള ഒരു ക്ഷേത്രം ചുറ്റും മുറ്റം കരിങ്കല്‍ പലകകളാല്‍ പാകപ്പെടുത്തിയിരിക്കുന്നു. മണ്ണെടുത്ത് ഉണ്ടായ സ്ഥലമാണ് ക്ഷേത്രം നില്‍ക്കുന്നത് എന്ന് തോന്നും. മുറ്റത്തിന്റെ വടക്കും പടിഞ്ഞാറും വശങ്ങള്‍ പടവുകള്‍ നിര്‍മ്മിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിട്ടുണ്ട്. മുറ്റത്തിന്റെ അരികിലൂടെ രണ്ടിഞ്ച് ഘനമുള്ള ഹോസില്‍ നിന്നെന്നപ്പോലെ ഉറവ ജലം ഒഴുകുന്നുണ്ട്. ശക്തമായ മഴയാണ് കഴിഞ്ഞ ദവസങ്ങളില്‍ ഇവിടെ ഉണ്ടായിട്ടുള്ളത് എന്ന് കാഴ്ചയില്‍ ബോധ്യമാകും. ഞാന്‍ കരിങ്കല്ലുകളില്‍ തെന്നിവീഴാതെ നടന്ന് ക്ഷേത്രത്തിന്നകത്തെ നാഗരാജപ്രതിഷ്ടയി തൊഴുതു. കാണിക്കയര്‍പ്പിച്ച് സാവധാനം പുത്തുകടന്നു.
ക്ഷേത്രമുറ്റത്തെ കൊടിമരത്തിന്റെ സ്ഥാനത്ത് 15 അടിയോളം ഉയരമുള്ള കരിങ്കല്ലില്‍ തീര്‍ത്ത സ്തംഭമാണ് ഉള്ളത്. ഒറ്റ കല്ലില്‍ തിര്‍ത്ത സ്ത്ംഭമാണ് അത് എന്ന് മനസിലായപ്പോളാണ് ഞാന്‍ ഏറെ കൗതുകം പൂണ്ടത്. ഒന്നരയടി വീതിയില്‍ ചതുരാകൃതിയിലാണ് സ്തംഭം. നല്ലൊരു കാഴ്ചയാണ് അത് നമുക്ക് സമ്മാനിക്കുന്നത് എന്ന് പറഞ്ഞെ മതിയാകൂ.!
ചുറ്റമ്പലത്തിന്റെ പിറകുവശം ഒരു മണ്ടപമുണ്ട്. മാര്‍ബിള്‍ പലകകളാണ് തറയില്‍ പാകിയിട്ടുള്ളത്. അവയുടെ മധ്യത്തിലൂടെ കാര്‍പ്പെറ്റ് വിരിച്ചിരിക്കുന്നുണ്ടായിരുന്നു. എങ്കിലും ആ സ്ഥലത്തിന് വൃത്തിയുള്ളതായി തോന്നിയില്ല. മണ്ഡപത്തിനു പിന്നില്‍ രണ്ടു സെന്റോളം സ്ഥലത്ത് സുമര്‍ അഞ്ചടി താഴ്ചയില്‍ പടവുകള്‍ എടുത്ത് അടിഭാഗം സിമന്റിട്ട് ശരിയാക്കിയ ഇടമുണ്ട്. പടവുകളില്‍ ധാരാളം നാഗപ്രതിഷ്ടകളും വെച്ചിട്ടുണ്ട്. കരിങ്കല്‍ പ്രതിമകള്‍ക്ക് പല വലിപ്പവും ഭാവവുമായിരുന്നു. ഇവയെല്ലാം വച്ചിരിക്കുന്ന കിടങ്ങിനു മുകളിലൂടെ പ്രദക്ഷിണം വെക്കാന്‍ വഴിയുണ്ട്. വഴിയുടെ ഇടതുവശം കമ്പിവേലികെട്ടി തിരിച്ചിരിക്കയാണ്. വേലിക്കു പിന്നിലെ സ്ഥലത്ത് കുറ്റിച്ചെടികളും ചെറമരങ്ങളും അടിക്കാടും തീര്‍ത്ത ചെറുവനം നില്‍ക്കുന്നു. ശരിക്കും ഒരു കാവ്. അവിടെ നിന്നും സര്‍പ്പങ്ങള്‍ തുഴഞ്ഞെത്തിയാല്‍ അത്ഭുതപ്പെടാനില്ല.
കിടങ്ങില്‍ മുഴുവന്‍ ഇലനീര്‍ക്കൊണ്ടുള്ള മഞ്ഞള്‍ കുങ്കുമപൊടികളുമാണ്. അതെല്ലാം നോക്കിനില്‍ക്കുമ്പോഴെക്കും ഒരു തരം ഭയം ഉടലെടുക്കുന്നതുപോലെയാണ് തോന്നുക. ഏതായലും ഞാന്‍ സര്‍പ്പക്കോപങ്ങളുണ്ടെങ്കില്‍ അകലാന്‍ പ്രാര്‍ത്ഥിച്ച് സാവധാനം ക്ഷേത്രത്തിന്റെ തെക്കെമുറ്റത്തേക്ക് നടന്നു. മുറ്റത്തിന് തെക്കുവശം കഷ്ടിച്ച് അഞ്ച്സെന്റ് സ്ഥലത്ത് അതിസുന്ദരമായൊരു കളമുണ്ട്. പുതിയ നിര്‍മ്മിതിയാണ് എന്ന് കണ്ടമാത്രയിലെ എനിക്കു മനസ്സിലായി. ചതുരാകൃതിയിലുള്ള കളത്തിന്റെ വശങ്ങള്‍ക്ക് പതിനഞ്ച് മീറ്ററിലധികം നീളമുണ്ട്. നിറയെ ജലവും ഒന്നാം തരം സ്ഫടിക ജലം. പടവുകള്‍ തെളിഞ്ഞു കാണുന്നതു കണ്ടാല്‍ ഒന്ന് ഇറങ്ങികുളിക്കാന്‍ തോന്നും. കുളത്തിന്റെ ഒത്ത നടുവില്‍ നാഗപ്രതിഷ്ടയുണ്ട്. ഏറെ മനോഹരമാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ആ ശില്പം.
ക്ഷേത്രത്തെക്കുറിച്ച് ഏറെയൊന്നും അറിയാന്‍ ബന്ധപ്പെട്ട പാംലെറ്റുകളൊ വിവരങ്ങളോ ലഭിച്ചില്ല. എങ്കിലും ക്ഷേത്രത്തിലെ കരിങ്കല്ലില്‍ തീര്‍ത്ത ധ്വജം അപൂര്‍വ കാഴ്ചയായി മനസില്‍ മായാതെ നില്‍ക്കുകതന്നെ ചെയ്യും. മണിയോടേ നാഗരാജ ക്ഷേത്രത്തിലേക്ക് വിടപഞ്ഞ് ഞങ്ങള്‍ കത്തീല്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് യാത്രതിരിച്ചു.