കൊടകര ഗ്രാമപഞ്ചായത്തിനു കീഴിലുള്ള കേന്ദ്രവായനശാലയിൽ ഡിജിറ്റൽ ലൈബ്രറി തുറന്നു. വിയ്യൂർ വായനക്കും തൃശൂർ പബ്ലിക് ലൈബ്രറിക്കും പിന്നാലെ ജില്ലയിൽ ഡിജിറ്റലാകുന്ന മൂന്നാമത്തെ ലൈബ്രറിയാണ് കൊടകരയിലേത്. അച്ചടിച്ച പുസ്തകങ്ങളുടെ വായനയിൽ നിന്ന് മുഖം തിരിക്കുന്ന പുതിയ പുതിയ തലമുറയെ ഇ വായനയിലേക്ക് കൊണ്ടു വരാനുള്ള ചുവടുവെയ്പാണ് ഡിജിറ്റൽ ലൈബ്രറിയിലൂടെ കൊടകര ഗ്രാമപഞ്ചായത്ത് നടത്തുന്നത്. കൊടകര പഞ്ചായത്ത് കേന്ദ്രവായന ശാലയിലെ ഡിജിറ്റൽ ലൈബ്രറി ഇന്നലെ രാവിലെ 10ന് വായനക്കാർക്കായി സമർപ്പിച്ചു.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English