“ഓര്‍ക്കുവാന്‍ ഓര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ത്തുപോകുന്നോര്‍മ്മ ബാക്കിയെന്നും…”
കടമ്മനിട്ടയിയുടെ ചാക്കാല എന്നകവിതയിലെ വരികള്‍ ചൊല്ലിക്കൊണ്ട് അദ്ദേഹത്തിന്റെ പത്‌നി ശാന്ത തന്റെ ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് കൊച്ചാട്ടൻ എന്ന ഓര്‍മ്മ പുസ്തകത്തിലൂടെ.
”ശാന്തേ മറക്കാം. ഇച്ചെറുമുറ്റത്തിരുന്നീ
വിശാലമാം വിണ്ണിന്റെ ഭംഗികളൊന്നിച്ചു പങ്കിടാം..”
കവിയുടെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഈ പുസ്തകം നാട്ടിൻപുറത്തിന്റെ ഭാഷയിലാണ് ഇതൾവിരിയുന്നത്
കടമ്മനിട്ടയുടെ പൂര്വകാലവും പ്രണയങ്ങളും, ഉന്മാദവും സ്നേഹവുമെല്ലാം ഏറ്റവും അടുത്തുനിന്ന് കണ്ട ഒരാളെന്ന നിലയിൽ ഈ ഓർമ്മക്കുറിപ്പുകൾക്ക് മറ്റൊന്നിനുമില്ലാത്ത ആധികാരികത ഉണ്ട്
കടമ്മനിട്ട രാമകൃഷ്ണൻ എന്ന കവിമാത്രമല്ല ഇവിടെ സ്മരിക്കപ്പെടുന്നത്. അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന, എം ഗോവിന്ദന്‍, ഡി വിനയചന്ദ്രന്‍, തകഴി ശിവങ്കകരപിള്ള, അടൂര്‍ ഗോപാലകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ഇഎംഎസ്, നരേന്ദ്രപ്രസാദ് തുടങ്ങി സാഹിത്യസിനിമാരംഗത്തെ പ്രമുഖരുമുണ്ട് കൂട്ടത്തില്‍. എം ആര്‍ രാമകൃഷ്ണപ്പണിക്കര്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എന്നും കടമ്മനിട്ട എന്ന ചുരുക്കപ്പേരിലേക്ക് വളര്‍ന്ന കവിയേയും എംഎല്‍എയേയും, അമ്മയെയും ഭാര്യയേയും മക്കളെയും സഹോദരങ്ങളെയും സ്‌നേഹിക്കുന്ന, ഒരു സാധാരണ ഗൃഹനാഥനെയുമെല്ലാം ശാന്തയുടെ വാക്കുകളിലൂടെ നമുക്ക് കാണാനാകും. വിമര്‍ശകര്‍ക്കുപോലും ഭയമായിരുന്ന ദേക്ഷ്യക്കാരനായ, കവിത ഉച്ചത്തില്‍ ചൊല്ലുന്ന…, സിനിമാപ്രേമിയായ കടമ്മനിട്ടയെയും നമുക്കിതില്‍ കാണാം..
ശാന്ത ,കോഴി എന്നിവയിലെ വരികളിലൂടെയാണ് ഈ പുസ്തകത്തിന്റെ ഒരോഭാഗവും തുടങ്ങുന്നത്.“കാതരെ, കരിമിഴിക്കോണിലീവെളിച്ചത്തിന്‍ കീറുമായിരുട്ടത്ത് വന്നതിന്നാരെ നോക്കി”എന്ന കാവ്യ ശകലത്തോടെ തുടങ്ങുന്ന പുസ്തകം, “ഇല്ല നമ്മുക്കായൊരു സന്ധ്യ രാപ്പാതിയല്ലാതെ” എന്നതലക്കെട്ടോടെയാണ് അവസാനിക്കുന്നത്.
കവിതയും ജീവിതവും കെട്ടുപിണഞ്ഞ ഒരു ജീവിതത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം