പരിചയം

 

കാലങ്ങൾക്കിടയിൽ
കണ്ടു ചേരലൊരു യാദൃശ്ചികം
ആദ്യമായ് തളിരിട്ട നാൾമുതൽ
ഇന്നലെയോളം തമ്മിൽ അറിയപ്പെടാതെ. .
ഇന്നോ പരിചയത്തിൻ മൊട്ടിട്ട നാൾ .

മണ്ണിലലിയാതെ ചേതനയില്ലാത്ത
കരിയില പോലെ അലയുമീ യാത്രയിൽ
ഒടുവിലിന്നു ഇടവേള നേരം നിറം കെടാതെ സൂക്ഷിക്കും
ഒരിടത്തെത്തി.
അന്യോന്യമറിയും വരേയ്ക്കും മുഖങ്ങൾ
പച്ച മുഖംമൂടിയണിഞ്ഞു. .
മറച്ചാലും മറയാതെ മുന്നിൽ മുഖപടം മെല്ലെ തെളിയുന്നു
വിരൂപമാം അതിൽ പകലന്തിയുടെ നിഴലവൾ കാണുo .
കണ്ടാലും പരിചയം വെറും കറുപ്പല്ല
ശ്യാമ മേഘത്തിൻെറ അഴകുണ്ടാകുമതിനെപ്പോഴും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English