നെറുകന്തലയിൽ കയ്യും വച്ച്
തലപൊട്ടുന്നേ എന്ന് കണ്ണടയ്ക്കുമ്പൊ
ഓടിപ്പോയൊരു തുണി
നെറ്റിപ്പാകത്തിന് കീറി
തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ്
നെറ്റിയിൽ വിരിച്ച് തടവണം.
അതിന് നെറ്റിപ്പാകമറിയണം.
നടുവില് കയ്യൂന്നി
‘ നടു നിവരില്ലേ’എന്ന്
പിന്നാക്കം വളയുമ്പൊ
ഉപ്പിട്ട് വെള്ളം തെളപ്പിച്ച്
തോർത്ത് മുക്കി
ചുടുചുടാ ആവി പിടിക്കണം.
അതിന് ഉപ്പളവറിയണം.
ഇരുളിനേക്കാളിരുളില്
വെറുതെ കുത്തിയിരുന്ന്
ഏങ്ങലടിക്കുമ്പൊ
വിരലുകൾ കോർത്ത്
ചേർത്ത്
തുരുതുരാ ഉമ്മ വയ്ക്കണം
അതിന് ഇരുളറിയണം.
ഇതൊക്കെ
അറിയുന്നോരാണ്
ഒടുക്കം
*കോലാടിനെപ്പോലാകുന്നെ.
* കോലാട്- കഥ, മാധവിക്കുട്ടി.
Click this button or press Ctrl+G to toggle between Malayalam and English