നവോത്ഥാന മാധ്യമ സര്‍ഗോത്സവത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ജനുവരി 20 വരെ നീട്ടി. കേരള മീഡിയ അക്കാദമി, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല നവോത്ഥാന മാധ്യമ സര്‍ഗോത്സവം 2019 ജനുവരി 27-ന് തിരുവന്തപുരത്താണ്. നവോത്ഥാന ഗാനാലാപനം, ചിത്രരചന സംഘനൃത്തം എന്നിവയിലാണ് മത്സരങ്ങള്‍. സംഘനൃത്തത്തിന് ഹയര്‍ സെക്കന്ററി-ഹൈസ്‌കൂള്‍ തലങ്ങള്‍ക്ക് പുറമേ കോളേജ് ടീമുകള്‍ക്കും പങ്കെടുക്കാം. അക്കാദമിയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ആരംഭിച്ച മീഡിയ ക്ലബ്ബിന്റെ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായാണ് സര്‍ഗോത്സവം നടത്തുന്നത്.
നവോത്ഥാനകേരളം എന്ന പ്രമേയത്തിലാണ് സംഘനൃത്ത മത്സരം. സംഘനൃത്തമത്സരത്തിനു സംസ്ഥാന സ്‌കൂള്‍/കോളേജ് യുവജനോത്സവങ്ങളില്‍ പങ്കെടുത്ത ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാകുക. മുഖ്യമന്ത്രിയുടെ ട്രോഫിയും 40000 രൂപയും ഒന്നാം സമ്മാനമായി നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമേ 30000 രൂപ രണ്ടാം സമ്മാനവും, 20000 രൂപ മൂന്നാം സമ്മാനവും ലഭിക്കും. ചിത്ര രചനക്കും ഗാനാലാപനത്തിനും 25000 രൂപ ഒന്നാം സമ്മാനമായി നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമേ 15000 രൂപ രണ്ടാം സമ്മാനവും, 10000 രൂപ മൂന്നാം സമ്മാനവും ലഭിക്കും.
പത്താം ക്ലാസ്സു വരെയുള്ളവര്‍ക്കാണ് ഗാനമത്സരം. നവോത്ഥാന ആശയങ്ങള്‍ അടങ്ങുന്ന ഗാനങ്ങളോ, നവോത്ഥാന കവിതകളോ ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പടെയുള്ള ദേശഭക്തി ഗാനങ്ങളോ ആലപിക്കാം. മലയാളത്തിന് പുറമെ മറ്റു ഇന്‍ഡ്യന്‍ ഭാഷകളിലെ ഗാനങ്ങളുമാകാം. മത്സരത്തിലേക്ക് 30 പേരെയാണ് തെരഞ്ഞെടുക്കുന്നത്. അതിനു വേണ്ടി നാലുമിനിറ്റില്‍ അധികരിക്കാത്ത ഗാനം റിക്കാര്‍ഡ് ചെയ്ത് 9061593969 എന്ന വാട്ട്‌സപ്പിലോ mediaclub.kma@gmail.com, mediaclub.kma1@gmail.com എന്നീ ഇമെയിലുകളിലോ 2019 ജനുവരി 20 ന് മുമ്പ് അയ്ക്കണം.
Click this button or press Ctrl+G to toggle between Malayalam and English