കേരള മീഡിയ അക്കാദമിയുടെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് എന്നിവയ്ക്ക് ڔ2019ആഗസ്റ്റ് 24 വരെ അപേക്ഷിക്കാം.ڔ2018ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.

റിപ്പോര്‍ട്ടില്‍ ലേഖകന്‍റെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്‍റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തില്‍ ലഭിക്കണം. അയയ്ക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരജേതാക്കള്‍ക്കു ലഭിക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here