കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനോദ്ഘാടനം സെപ്തംബര്‍ 2ന് വെങ്കിടേഷ് രാമകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ സ്വാഗതവും, പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ അധ്യാപകരായ കെ.ഹേമലത, കെ.അജിത്, അസി. സെക്രട്ടറി പി.സി. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.
Home പുഴ മാഗസിന്