കെ എൽ എഫ് സന്ദേശവുമായി പാട്ടുവണ്ടി


ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചു സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശവുമായി പാട്ടുവണ്ടി കോഴിക്കോട് ജില്ലയിലെ കോളേജുകളില്‍ പര്യടനം നടത്തി. #KLF 2019-ജനാധിപത്യം വന്നാട്ടേ എന്ന സന്ദേശവുമായി വിവിധ കോളെജുകള്‍ സന്ദര്‍ശിച്ച പാട്ടുവണ്ടി സംഘം ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള ദൃശ്യാവിഷ്‌കാരവും ഓപ്പണ്‍ ക്വിസ്സും സംഘടിപ്പിച്ചു. ഗവ. കോളെജ് മടപ്പള്ളി, ഗവ.കോളെജ് മൊകേരി, സി.കെ.ജി കോളെജ് പേരാമ്പ്ര, എസ്.എന്‍ കോളെജ് ചേളന്നൂര്‍, ഗവ.ആര്‍ട്‌സ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പന്‍ കോളെജ്, പ്രൊവിഡന്‍സ് കോളെജ്, മലബാര്‍ ക്രിസ്ത്യന്‍ കോളെജ് എന്നിവിടങ്ങളിലാണ് പാട്ടുവണ്ടി സംഘം സന്ദേശവുമായി എത്തിയത്.

വിസ്മയം കോളേജ് ഓഫ് ആര്‍ട് ആന്‍ഡ് മീഡിയ അധ്യാപകന്‍ ഫാരിസ് കണ്ടോത്താണ് ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തത്. ഹിലാല്‍ അഹമ്മദ്, അജ്മല്‍ എന്‍. കെ എന്നിവര്‍ ഓപ്പണ്‍ ക്വിസ്സ് നടത്തി. മുഹമ്മദ് കന്‍സ്, അക്ഷയ് കുമാര്‍, ബിലാല്‍ ശിബിലി, അഹമ്മദ് റിഷാദ്, ഫഹീം ബറാമി എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here