ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം കുറിക്കുന്നു. 2019 ജനുവരി 10,11,12,13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ അതിഥി രാജ്യമായി എത്തുന്നത് വെയില്‍സാണ്. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English