കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് സമാപനം . യൗവനത്തിന്റെ പങ്കാളിത്തംകൊണ്ട് ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ സാഹിത്യോത്സവമാക്കി മാറ്റാന്‍ കെ.എല്‍.എഫിന് കഴിഞ്ഞുവെന്ന് അദ്ധ്യക്ഷത വഹിച്ച എ. പ്രദീപ്കുമാര്‍ എം. എല്‍. എ പറഞ്ഞു. പ്രശസ്ത സാഹിത്യകാരിയും പൊതുപ്രവര്‍ത്തകയുമായ കെ. ആര്‍. മീര സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപിടിക്കാന്‍ സാധിച്ചുവെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിച്ചു. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ഫാസിസത്തിനെതിരെ എഴുത്തും സാഹിത്യവും ആയുധമാക്കണമെന്ന് മുഖ്യാതിഥി എം. കെ. രാഘവന്‍ എം. പി. അഭിപ്രായപ്പെട്ടു. ജനപങ്കാളിത്തത്താലും ചര്‍ച്ചകളാലും, കലാസായാഹ്നങ്ങളാലും ഏറ്റവും മികച്ചു നില്‍ക്കുന്നതുതന്നെയാണെന്ന് കെ. എല്‍.എഫിന്റെ നാലാം പതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് ഫെസ്റ്റിവല്‍ ഡയറക്ടറും പ്രശസ്ത സാഹിത്യകാരനുമായ കെ. സച്ചിദാനന്ദന്‍ സന്തോഷം പങ്കുവച്ചു. അടുത്ത പതിപ്പ് 2020 ജനുവരി 9, 10, 11, 12 തീയതികളില്‍ കോഴിക്കോട് വച്ച് നടത്തുവാന്‍ തീരുമാനിച്ചു.
Home പുഴ മാഗസിന്