കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022; രചനാമത്സരത്തിലേക്ക് കൃതികൾ ക്ഷണിച്ചു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2022- കഥ, കവിത എന്നിവയില്‍ മുപ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്കായി നടത്തുന്ന രചനാമത്സരത്തിലേക്ക് രചനകള്‍ അയക്കാന്‍ ഇനി അഞ്ച് ദിവസം കൂടി മാത്രം അവസരം. ഡിസംബര്‍ 20-ാണ് രചനകള്‍ ലഭിക്കേണ്ട അവസാന തീയ്യതി. തിരഞ്ഞെടുക്കുന്ന രചനകള്‍ കോഴിക്കോട് കടപ്പുറത്ത് 2022 ജനുവരി 20 മുതല്‍ ജനുവരി 23 വരെ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രത്യേക വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും. രചനകള്‍  info@keralalitfest.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.

നിബന്ധനകള്‍

മുമ്പ് ഒരു മാധ്യമം വഴിയും പ്രസിദ്ധീകരിക്കാത്ത കഥകളും കവിതകളുമാണ് മത്സരത്തിന് അയക്കേണ്ടത്.
രചനകള്‍ മലയാള ഭാഷയില്‍ ആയിരിക്കണം.
കവിത അഞ്ച് മിനിറ്റിനുള്ളിലും കഥ പതിനഞ്ച് മിനിറ്റിനുള്ളിലും അവതരിപ്പിക്കാന്‍ തക്ക ദൈര്‍ഘ്യമേ ആകാവൂ.
ഒരാളുടെ ഒരു രചന മാത്രമേ പരിഗണിക്കുകയുള്ളൂ.
പ്രായം തെളിയിക്കുന്ന രേഖകൂടി രചനയോടൊപ്പം അയക്കണം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here