കോവിഡ് കാലം കൊണ്ടുവന്ന ഇടവേളയ്ക്കു ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് സഹിത്യോത്സവങ്ങളുടെ കാലമാണ്. കൊൽക്കത്ത സാഹിത്യോത്സവം(KLF) മാർച്ച് 11, 12 തീയതികളിൽ നടക്കും.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുമ്പോൾ കൂടുതൽ വിപുലമായ പരിപാടികളാണ് കെ.എൽ.എഫ് ഇത്തവണ മുന്നോട്ടുവെക്കുന്നത്. സാഹിത്യം, ചരിത്രം , സമകാലികം, സിനിമ തുടങ്ങിയ മേഖലകളിലെ പ്രമുഖർ ഇത്തവണ പരിപാടിയുടെ ഭാഗമാകും.
45- മത് കൊൽക്കത്ത പുസ്തകോത്സവത്തിനൊപ്പം നടക്കുന്ന സാഹിത്യോത്സവത്തിൽ ശ്രിഷെന്തു മുകോപധ്യായ്, സുമൻ ഘോഷ്, രുദ്രാൻഷു മുഖർജി, ദേവദത് പട്‌നായിക്
ഷിൻജിനി കുൽക്കർണി, ജയന്ത സെൻ ഗുപ്‌ത തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.സാൾട്ട് ലേക്കിന്റെ സെൻട്രൽ പാർക്ക് ആണ് വേദി.
https://kolkatabookfair.net/about