കെ.എൽ.എഫ്. ജനുവരി 20 മുതൽ

 

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പ് 2022 ജനുവരി 20, 21, 22, 23 തീയതികളില്‍ കോഴിക്കോട് അരങ്ങേറുന്നു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്, നൊബേല്‍, ഓസ്‌കാര്‍, ബുക്കര്‍, ജ്ഞാനപീഠ സാഹിത്യ പുരസ്‌കാര ജേതാക്കളടക്കം മുന്നൂറോളം പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കുന്നു. ‘ഒത്തുചേരാം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കെ.എല്‍.എഫ് ആറാം പതിപ്പില്‍ രണ്ട് വാക്സിനെടുത്തവർക്ക് മാത്രമാകും പ്രവേശനം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here