മതസംഘടനകളുടെ ഭീഷണി ശക്തമായതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചിരുന്ന ‘കിത്താബ്’ നാടകം പിന്‍വലിച്ചു. ‘കിത്താബുമായി സംസ്ഥാനകലോത്സവത്തിലേക്കില്ലെന്ന് മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.അതിനിടയിൽ ഉണ്ണി ആറുമായി ഉണ്ടായ വിവാദവും നാടകം പിൻവലിക്കാൻ കാരണമായെന്നാണ് കരുതപ്പെടുന്നത്
മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് കോഴിക്കോട് റവന്യു കലോത്സവത്തില്‍ നിന്നും നാടകം പിന്‍വലിച്ചു. മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടിക്കുള്ള അംഗീകാരവും നാടകം നേടിയിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തെ പോറലേല്‍പ്പിച്ചുകൊണ്ട് നാടകം തുടര്‍ന്ന് അവതരിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പികെ കൃഷ്ണദാസ് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി