മലയാള സിനിമയിലെ അടുക്കള: പുസ്തകപ്രകാശനം ഇന്ന്

 

 

 

മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ചലച്ചിത്രഗവേഷണത്തിനുള്ള ഫെലോഷിപ്പ് നേടിയ എ. ചന്ദ്രശേഖറിന്റെ ‘മലയാള സിനിമയിലെ അടുക്കള’യുടെ പുസ്തകപ്രകാശനം സംവിധായകന്‍ മോഹന്‍ ഇന്ന് നിർവഹിക്കും. ഒട്ടേറെ മഹാരഥന്മാരായ ചലച്ചിത്രപ്രവര്‍ത്തകരെ നേരില്‍ക്കണ്ട് സംസാരിച്ചും കുറിപ്പുകളെടുത്തുമാണ് ഈ പ്രബന്ധം ഏറെക്കുറേ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് എന്ന് എഴുത്തുകാരൻ അഭിപ്രായപ്പെടുന്നു. സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടി ശ്രീലക്ഷ്മിയാണ് പുസ്തകം ഏറ്റുവാങ്ങുന്നത്. പുസ്തകം കഴക്കൂട്ടത്തെ കിന്‍ഫ്ര പാര്‍ക്കിലുള്ള ചലച്ചിത്ര അക്കാദമിയില്‍ നിന്നും അക്കാദമിയുടെ ജനറല്‍ ഹോസ്പിറ്റല്‍ ജംക്ഷനിലുള്ള സിറ്റി ഓഫീസില്‍ നിന്നും നേരിട്ടും ആമസണില്‍നിന്നും വരരുചി ഡോട്ട് .കോമില്‍ നിന്നുമൊക്കെ ഓണ്‍ലൈനിലും ലഭിക്കുമെന്നാണ് അറിയുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here