കിളിര്‍പ്പിച്ച ഉലുവ- ചെറുപയര്‍ തോരന്‍

cherupayar

വേണ്ട സാധനങ്ങള്‍

 

ഉലുവ : 25 ഗ്രാം

ചെറു പയര്‍ : 1/4 കി

തേങ്ങ : 1

മുളക് പൊടി : 5 സ്പൂണ്‍

മഞ്ഞള്‍ പൊടി : 1 സ്പൂണ്‍

കടുക് : 1 സ്പൂണ്‍

കായപ്പൊടി : 1/2 സ്പൂണ്‍

വെളിച്ചെണ്ണ : 2 സ്പൂണ്‍

ഉപ്പുപൊടി : 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ഉലുവയും ചെറുപയറും വെവ്വേറെ പാത്രത്തില്‍ അഞ്ചോ ആറോ മണിക്കൂര്‍ കുതിര്‍ക്കാനിടുക. അതിനുശേഷം, വെള്ളം കളഞ്ഞതിന് ശേഷം, വെവ്വേറെ തുണിയില്‍ കെട്ടിത്തൂക്കിയിടുക. വെള്ളം പൂര്‍ണമായി ഊര്‍ന്നു കഴിയുമ്പോള്‍, ഒരു പാത്രത്തില്‍ മുളപ്പിക്കുവാന്‍ വെയ്ക്കുക.

നല്ല പോലെ മുളച്ചു കഴിഞ്ഞാല്‍, ഒരു ചീന ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം, കുറച്ചു വെള്ളം ചേര്‍ത്ത്, ഇവ രണ്ടും വേവിക്കുക. വെള്ളം വറ്റിച്ച ശേഷം, തേങ്ങ-മുളകുപൊടി- മഞ്ഞള്‍ പൊടി- ഉപ്പുപൊടി എന്നിവ ചേര്‍ത്ത് നല്ല പോലെ ഇളക്കുക. അവസാനം കായപ്പൊടിയും ചേര്‍ക്കണം.

ദിവസേന ഇടയ്ക്കിടെ, രാവിലെയും രാത്രിയിലും നല്ലത് പോലെ ചൂടാക്കിയാല്‍ ഒരാഴ്ച വരെ ഈ തോരന്‍ കേടു കൂടാതെ ഉപയോഗിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here