കേരളത്തിലെ തൊഴില്‍ മേഖലയെയും തൊഴിലാളികളെയും കുറിച്ച് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ലേഖനങ്ങള്‍ക്ക് കിലെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്) അവാര്‍ഡ് നല്‍കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ പത്രങ്ങള്‍, വാരികകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച സാമൂഹികപ്രസക്തിയുള്ള വാര്‍ത്തകള്‍/ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കുകയെന്ന് കിലെ ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളി സമൂഹത്തിന് ഗുണപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ മാധ്യമ വാര്‍ത്തകളുടെ പങ്ക് കണക്കിലെടുത്താണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. മികച്ച ലേഖനത്തിന് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും.
ലേഖകന്റെ വിശദവിവരങ്ങള്‍ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 17-ന് വൈകിട്ട് നാല് മണിക്ക് മുന്‍പായി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍,കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ (കിലെ), തൊഴില്‍ ഭവന്‍,വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 എന്ന മേല്‍വിലാസത്തിലോ kiletvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കണം.