കുഞ്ഞുതാരകങ്ങൾ കുരുന്നുകൾ

 

മഴക്കാറുനീങ്ങി വാനംതെളിഞ്ഞു
തേന്മാവിൻ കൊമ്പിലൊളിച്ചൊരാ
മൈനയെ തേടിയലഞ്ഞവരീവരമ്പിൽ
ഓരോ കളകളാ നാദവും കേട്ടു-
കൊണ്ടോടിയലഞ്ഞിരുന്നീവരമ്പിൽ !

അങ്കണതേന്മാവിൻ കൊമ്പിലാണത്രെ-
യാപിഞ്ചുമൈനക്കിളി പൊന്നുകൂട്
കളകളാ നാദമുയരുന്നുവോ?
ചില്ലകൾ മന്ദമായുലയുന്നുവോ?
തേടിയവരെത്തിയ നേരമാ പൈങ്കിളി
എങ്ങോമറഞ്ഞുപോയ് അങ്ങകലേ..

ഭഗ്നഹൃദയനായെങ്ങുമീ മർത്യൻ
നിര്‍ദ്ദയമാകും മൂകതയിൽ
അടരുന്നു പിഞ്ചുകുരുന്നുകളെങ്ങും
കാണുവാൻ വയ്യാതെ കണ്ണുകളും
ഉയരട്ടെയെങ്ങുമീ ഊഴിയിൽ
ധീരമായ് നിറയും ശബ്‌ദാവലികൾ
പടരട്ടെയെങ്ങുമാ ജ്വാലകൾ
കുഞ്ഞുതാരകങ്ങൾ കുരുന്നുകൾ !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here