രംഗപ്രഭാതിന്റെ സ്ഥാപകൻ കെ. കൊച്ചു നാരായണപിള്ളയുടെ പതിനൊന്നാം അനുസ്മരണത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പത്താമത് കുട്ടികളുടെ ദേശീയ നാടകോത്സവം 27 മുതൽ ഒക്ടോബർ ഒന്നുവരെ രംഗപ്രഭാത് നാടക ഗ്രാമത്തിൽ നടക്കും. 27 നു വൈകുന്നേരം 6.30ന് നാടകോത്സവം സാംസ്കാരിക മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. ഡി.കെ.മുരളി എംഎൽഎ അധ്യക്ഷനാകും. യോഗത്തിൽ ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ , സാംസ്കാരിക ഉന്നത സമിതി സെക്രട്ടറി പ്രഭാകരൻ പഴശി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് , കൃഷ്ണപിള്ള, കെ.പി.സാജിത് എന്നിവർ പങ്കെടുക്കും
Home പുഴ മാഗസിന്