മേവര്‍ക്കല്‍ ഗവ. എല്‍.പി.എസ്. ‘ഒന്നാംക്ലാസില്‍ ഒന്നാംതരം വായന’ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് ശ്രദ്ധേയമായ സ്‌കൂളായ മേവര്‍ക്കല്‍ ഗവ. എല്‍.പി.എസ്വി പുതിയ പദ്ധതികളുമായി രംഗത്ത് വിധതലങ്ങളില്‍ ഗ്രന്ഥപ്പുരകളൊരുക്കിയാണ് പുതിയ വിപ്ലവം. കേന്ദ്രഗ്രന്ഥാലയം, ക്ലാസ്ഗ്രന്ഥശേഖരം, വീട്ടിലൊരു ഗ്രന്ഥപ്പുര, അയല്‍പക്കഗ്രന്ഥപ്പുര എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.
സ്‌കൂളില്‍ നടപ്പാക്കിയ ഒന്നാംതരം വായനയുടെ ഗുണമേന്മ മനസ്സിലാക്കിയ എസ്.എം.സി. അംഗം സി.വി.നാരായണന്‍ നായര്‍ മൂന്നുലക്ഷം രൂപ മുടക്കി ഒരു ഗ്രന്ഥപ്പുര നിര്‍മിച്ചുനല്കി. നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും സന്നദ്ധസംഘടനകളും കൈകോര്‍ത്തതോടെ പുസ്തകപ്പുരയില്‍ മൂവായിരത്തിലധികം പുസ്തകങ്ങളെത്തി. അധ്യാപകരും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും തദ്ദേശസ്ഥാപനങ്ങളും ഇതില്‍ പങ്കാളികളായി.നാട്ടിലും വീട്ടിലും പുസ്തകങ്ങളുടെ വസന്തം തീർക്കുക എന്നതാണ് ഈ കൂട്ടാഴ്യ്മയുടെ ലക്‌ഷ്യം
രക്ഷിതാവിനെയും കുട്ടിയെയും പുസ്തകങ്ങളുമായി അടുപ്പിക്കുകയെന്ന ലക്ഷ്യമാണ് വീട്ടിലൊരുഗ്രന്ഥപ്പുര പദ്ധതിക്കുള്ളത്. ഈ പുരകള്‍ക്ക് പേരിടീലും ഉദ്ഘാടനവും അധ്യാപകരെത്തി നടത്തുന്നുണ്ട്. പുസ്തകശേഖരണത്തില്‍ കുട്ടികളുടെ ശ്രദ്ധപതിപ്പിക്കാന്‍കൂടിയാണ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
അയല്‍പക്ക ഗ്രന്ഥപ്പുര പൊതുസമൂഹത്തെ ഉദ്ദേശിച്ചുള്ളവയാണ്. ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയ്ക്ക് നിബന്ധനപ്രകാരം കേന്ദ്രഗ്രന്ഥാലയത്തില്‍നിന്ന് പുസ്തകങ്ങള്‍ നല്കുന്നതാണ് ഈ പദ്ധതി. വിദ്യാര്‍ഥികള്‍ക്കൊപ്പം പൊതുസമൂഹത്തെയും വായനയുടെ ലോകത്തേക്ക് ചുവടുവയ്പിക്കുന്ന ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്.