പുതിയ മുഖവുമായി കിടങ്ങൂർ ലൈബ്രറി

തുറവൂർ ഗ്രാമപഞ്ചായത്ത് കിടങ്ങൂരിൽ പുതിക്കി നിർമ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പ്രവർത്തനക്ഷമമല്ലാതിരുന്ന കെട്ടിടത്തെ പുതുക്കി പണിത് അങ്കണവാടി ലൈബ്രറി സമുച്ചയമാക്കി മാറ്റി. വിദ്യാർത്ഥികശക്കും മറ്റും ഉപകാരപ്രദമാകുന്ന പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങളാണ് കിടങ്ങൂരിൽ പുതുക്കിനിർമ്മിച്ച ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത് പുതുക്കി പണിത ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ വൈ. വർഗീസ് നിർവഹിച്ചു യോഗത്തിൽ തുറവുർ ഗ്രാമ. പഞ്ചായത്ത് അംഗം ലിസി മാത്യു അധ്യക്ഷത വഹിച്ചു.

തുറവൂർ ഗ്രാമപഞ്ചായത്തിന്റെ കിടങ്ങൂർ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ലൈബ്രറി പല കാരണങ്ങൾ കൊണ്ട് പ്രവർത്തനം നടത്താതെ ഇരിക്കുകയായിരുന്നു, യുവജനങ്ങളുടെയും കുട്ടികളുടെയും വളർച്ചക്ക് സഹായമാകാൻ വേണ്ടിയാണ് ലൈബ്രറി പുതുക്കിയത്. കെട്ടിടത്തിന്റെ കാര്യക്ഷമത കുറവും സൗകര്യമില്ലായ്മയും ഇതിന്റെ പ്രവർത്തനം മന്ദീഭവിക്കാൻ കാരണമായിട്ടുണ്ട്. ഇന്റർനെറ്റ്, പ്രിന്റർ, സ്കാനർ ഉൾപ്പെടെ എല്ലാവിധ ആധുനീക സൗകര്യങ്ങളും പുതുക്കി പണിത ലൈബ്രറിയിൽ ഉടൻ ഒരുക്കും. ലൈബ്രറിയുടെ വിശാലമായ മേച്ചിൽ പൂർത്തിയാക്കിയ മുറ്റം സാധാരണക്കാരായ വായനക്കാർക്ക് പുതിയ അനുഭവം നൽകുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

തുറവുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരം സമിതി അധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജെയസൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ്, ലത ശിവൻ, ധന്യ ബിനു, പഞ്ചായത്ത് സെക്രട്ടറി പി.എ. മുഹമ്മദ് സിറാജ്, ലൈബ്രേറിയൻ ദേവരാജൻ, ആസൂത്രണ സമിതി അംഗം പി.കെ. വർഗീസ്, സാക്ഷരതാ പ്രേരക് ഷൈബി തുടങ്ങിയവർ പ്രസംഗിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here