കെഎച്ച്എന്‍എ ബൈനിയല്‍ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 30 മുതല്‍ അരിസോണയില്‍

ഫീനിക്‌സ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) പതിനൊന്നാമത് Biennial Global Convention 2021 ഡിസംബര്‍ 30 മുതല്‍ 2022 ജനുവരി 2 വരെ അരിസോണയില്‍ നടക്കും. അരിസോണയിലെ ഗ്രാന്‍ഡ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി പ്രതീക്ഷിക്കുന്നു. കണ്‍വെന്‍ഷന്റെ വന്‍ വിജയത്തിനായി ഒരു വര്‍ഷം നീളുന്ന മുന്നൊരുക്കങ്ങളാണ് കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ .സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി നടത്തിവരുന്നത്.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനം 2020 ഒക്ടോബര്‍ 10 ന് രാവിലെ ഒമ്പതിന് (PST) 9.30PM (IST) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി .മുരളീധരന്‍ നിര്‍വ്വഹിക്കും. പ്രശസ്ത സാഹിത്യകാരനും സിനിമാ സംവിധായകനുമായ സി.രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കലാമണ്ഡലം പ്രജിഷാ ഗോപിനാഥ് അവതരിപ്പിക്കുന്ന നൃത്തവും കലാമണ്ഡലം മോഹനകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥകളിയും ചടങ്ങിന് മാറ്റുകൂട്ടും.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.namaha.org എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട് .കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനു നായര്‍ (രജിസ്ട്രേഷന്‍ ചെയര്‍) 480 -300 -9189 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ.സതീഷ് അമ്പാടി (പ്രസിഡന്റ്) 480 -703 -2000, സുധീര്‍ കൈതവന (കണ്‍വെന്‍ഷന്‍ ചെയര്‍) 480 -246 -7546, അരവിന്ദ് പിള്ള (വൈസ് പ്രസിഡന്റ്) 847 -769 -0519, ഡോ .സുധീര്‍ പ്രയാഗ (ജനറല്‍ സെക്രട്ടറി) 636 -293 -1174, ഡോ .ഗോപാലന്‍ നായര്‍ (ട്രഷറര്‍) 602 -451 -1122, രാജീവ് ഭാസ്കരന്‍ (ജോയിന്റ് സെക്രട്ടറി) 516 -395 -9480, ഗിരിജാ രാഘവന്‍ (ജോ.ട്രഷറര്‍) 909 -904 -5364, കൊച്ചുണ്ണി.ഇ (എക്‌സി വൈസ് പ്രസിഡന്റ്)  914 -621 -1897.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English