ഖസാക്കിന്റെ ഇതിഹാസം

മഴ തകർത്തു പെയ്തു.. രവി ചിതലിമല ഇറങ്ങുകയായി…തോടുകളും പുഴകളും  മലവെള്ളപ്പാച്ചിലിൽ കവിഞ്ഞൊഴുകി..അയാൾ അപ്പോൾ ഒരാത്മീയ  അനുഭൂതിയിൽ ആയിരുന്നു..ചെയ്തുകൂട്ടിയ പാപങ്ങൾ കഴുകി കളഞ്ഞ ഖസാക്കിനോടായാൾ  ഇന്ന് യാത്ര പറയുകയാണ്..തന്‍റെ  ഓർമ്മകളിൽ മാത്രം ഇനിയും ഈ ദേശം..അയാൾക്കൊന്നുറക്കെ കരയണമെന്നു തോന്നി….ഇങ്ങനെ ഒരു യാത്ര അയാൾ ഒരിക്കലും നിനച്ചിരുന്നില്ല…കൂമന്കാവിലെത്തിയപ്പോൾ നന്നേ നനഞ്ഞിരുന്നു.. പിന്നെ ബസിനായുള്ള കാത്തിരുപ്…മഴയിൽ നീന്തിത്തുടിച്ചു നീണ്ടു നിവർന്ന്  കിടക്കുന്ന അവനെ അയാൾ സ്നേഹത്തോടെ നോക്കി….മഴയിൽ കുതിർന്നു മലയടിവാരത്തിലൂടെ ഒരു ബസ് വരുന്നു…അയാൾ തയാറായി ഒരിക്കലും തിരിച്ചുവരാത്ത യാത്രക്ക്….അവൻ ഫണം വിടത്തി മെല്ലെ അയാളുടെ അടുത്തേക്ക് ഇഴഞ്ഞു വന്നു….പിന്നെ തിരികെ കാട്ടിലേക്കിഴഞ്ഞു പോയി….ബസ് മെല്ലെ നീങ്ങി.. രവി കൈകൾ വെളിയിലേക്കു വീശി ചിതലി മലയോടു യാത്ര പറഞ്ഞു….ഖസാക്കിനോട് യാത്ര പറഞ്ഞു…രവി മരിച്ചിട്ടില്ല…ഇന്നും  എവിടെയോ ജീവിച്ചിരിക്കുന്നു…. പലരും പലയിടത്തു വച്ചും അയാളെ കണ്ടിട്ടുണ്ട്…പല പേരുകളിൽ….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here