വേണ്ട സാധനങ്ങള്‍
പച്ചരി : 1 കി
ഉഴുന്ന് : 300 ഗ്രാം
ഉലുവ : 25 ഗ്രാം
മഞ്ഞള്‍ പൊടി : 2 സ്പൂണ്‍
കുരുമുളക് ചതച്ചത് :25 ഗ്രാം
മുളക് പൊടി : 3 സ്പൂണ്‍
ഉപ്പു പൊടി : 2 സ്പൂണ്‍
കായ പൊടി : 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം:-
പച്ചരിയും ഉലുവയും ഒരു പാത്രത്തിലും, ഉഴുന്ന് വേറൊരു പാത്രത്തിലും കുതിര്‍ക്കാനിടുക. മൂന്നോ നാലോ മണിക്കൂറിനു ശേഷം നല്ല ദോശ മാവ് പരുവത്തില്‍ അരച്ചെടുത്ത് ഒരു പാത്രത്തിലാക്കി വെയ്ക്കുക. അതിനു ശേഷം മുളക് പൊടിയും, കുരുമുളക് ചതച്ചതും, ഉപ്പു പൊടിയും, മഞ്ഞള്‍ പൊടിയും, കായ പൊടിയും ചേര്‍ക്കണം. വീണ്ടും മൂന്നോ നാലോ മണിക്കൂര്‍ വെച്ചതിനു ശേഷം മഞ്ഞ നിറത്തിലുള്ള ഈ ദോശ ചുട്ടെടുക്കാവുന്നതാണ്. ഇത് വെളിച്ചെണ്ണയില്‍ മുക്കി കഴിക്കാം. പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും ഇത് അത്യുത്തമമാണ്.