കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക് മാർച്ച് 31-ന് സമ്മാനിക്കും

 

 

കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക്. 55,555 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ എം.ആര്‍.ഗോപിനാഥന്‍ നായര്‍, ശാന്തമ്മ രാമകൃഷ്ണന്‍, ബാബു ജോണ്‍, ആര്‍. കലാധരന്‍ എന്നിവര്‍ അറിയിച്ചു.

കടമ്മനിട്ട രാമകൃഷ്ണന്റെ 12-ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31-നു രാവിലെ 11 മണിക്ക് കടമ്മനിട്ട കാവ്യശില്പ സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി എം.എ.ബേബി പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here