കേഴുകയാണനെൻ …മനം

kezhukayanen

 

കേഴുകയാണനെൻ മനമീ..
അനാഥ ബാല്യങ്ങൾക്കായ്..
ആരോ, ചെയ്ത പാപത്തിന്റെ-
ക്രൂശിക്കപെട്ട ബാല്യങ്ങൾക്കായ്..
കേഴുകയാണനെൻ മനമീ ..
വൃദ്ധസദങ്ങൾക്കായ്..
പേറ്റുനോവറിഞ്ഞും,
അമ്മിഞ്ഞപാൽ മധുരം ചുരത്തിയും..
വിശപ്പടക്കിയോരമ്മതൻ ഹ്രദയവ്യഥകൾക്കായ്…
കേഴുകയാണനെൻ മനമീ..
താതന്റെ ഹ്രദയനൊമ്പരങ്ങൾക്കായ്..
പിച്ചവെക്കും… കാലൊന്നിടറുമ്പോൾ-
താങ്ങിയെൻ നിഴൽപോൽ..
ജീവനൂറ്റി, വളര്ത്തി വലുതാക്കിയ മക്കളാൽ-
തിരസ്ക്കരിക്കപെട്ട വൃദ്ധ മാതാപിതാക്കൾക്കായ്..
കേഴുകയാണനെൻ മനമീ..
അനാഥ ജന്മങ്ങൾക്കായ്..
ഒരിറ്റുആശ്വാസമേകുവാൻനായെൻ-
തൂലികതുമ്പു ചലിച്ചീടും,
അവസാനശ്വാസംവരെയും…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here