പൂട്ടിട്ടു പൂട്ടിയ നാടുകൾ മെല്ലനെ
ഓരോന്ന് വീതം തുറക്കലായി.
പൂട്ടഴിക്കുന്ന ഈ നേരത്ത് വില്ലനോ
വ്യാപിച്ച് വല്ലാത്ത കോലമായി.
നാളേക്ക് വേണ്ടിയാണെന്ന് പറഞ്ഞ് നാ-
-ട്ടാരെയെല്ലാം നിന്ന നിൽപ്പിലാക്കി.
നാടടപ്പിച്ച് കടിഞ്ഞാണുമിട്ട് നിയന്ത്രിച്ച-
നാള് തിരിഞ്ഞു കൊത്തി.
അന്നേരമൊറ്റയും തെറ്റയുമായവിട-
മിവിടമിൽ വന്നതാണീ കൊറോണ.
തൽക്ഷണം തന്നെ നിരോധനം വന്നു
സഞ്ചാര സ്വാതന്ത്ര്യ വിലക്കുമാക്കി.
കൈകളെ പൂട്ടി പാദങ്ങളെ കെട്ടി
തളച്ചിടുമ്പോഴൊന്ന് മാത്രമുണ്ട്.
പൂട്ടാനൊരിക്കലും കഴിയാത്ത വയറിന്റെ
ദുർഗതി പൊള്ളിപ്പിടക്കണുണ്ട്.
ഒരു വാരമോ അല്ലൊരൽപമോ നാളുകൾ
പിന്തിച്ച് പൂട്ടിട്ടതാണതെങ്കിൽ….
ഒരുപാട് പേർക്കന്ന് തന്നെ തൻ നാടുകൾ
പ്രാപ്യമായഭയം ലഭിച്ചുവേനേ…
വിലക്കിന്റെ വലയങ്ങളഴിയുന്ന തെരുവിന്റെ
മാറിടമെങ്ങനെ നാം ചവിട്ടും…?
തൊണ്ട വരണ്ട് മരിച്ച മനുഷ്യന്റെ
ആരവമെങ്ങനെ വിസ്മരിക്കും…?
വില്ലനാരാണെന്നറിയാത്ത ലോകമായ്
മാറിയല്ലോ കാരണങ്ങളില്ലാ……
എങ്ങനായാലും എവിടെയായാലും
മരിച്ചുവോ കോവിഡല്ലാതെയല്ലാ.
അകലമില്ലാ, മുഖം മറയതില്ലാ, കയ്യിലു-
റകളില്ലാ കളി കാര്യമാകും.
അവനവൻ നോക്കുകിൽ അതിരറ്റതായ
സംരക്ഷണമെന്നേക്കും ബാക്കിയാകും.