നാലാമത് കേസരി നായനാർ പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട കവി കെ .സച്ചിദാനന്ദന് ലഭിച്ചു.വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം അദ്ദേഹത്തിൻറെ ജന്മനാട്ടിലെ കലാസാംസ്കാരിക സംഘടനയായ ഫേസ് മാതമംഗലാണ് നൽകുന്നത്.
25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.26 ന് മാതമംഗലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും .പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.