പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാര സമർപ്പണം നാളെ

പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാരം മലയാളത്തിലെ പ്രശസ്തകവി വി.മധുസൂദനന്‍ നായര്‍ക്ക് നാളെ സമർപ്പിക്കും. മധുസൂദനന്‍ നായര്‍എഴുതിയ അച്ഛന്‍ പിറന്ന വീട്എന്ന കാവ്യസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് കവിതാപുരസ്‌കാരം.

പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതിയും മഹാകവി പന്തളം കേരളവര്‍മ്മ സ്മാരക സമിതിയും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. ഫെബ്രുവരി ഒന്‍പതാം തീയതി വൈകിട്ട് അഞ്ചു മണിക്ക് പന്തളം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here