കേരളം ജാതി ചോദിക്കുമ്പോള്‍

padamപ്രണയിക്കുമ്പോള്‍,
മണ്ണില്‍ കാല്‍ തൊടാതെ
വീണ്ണിനെ തൊടാനോങ്ങി
കൈകള്‍ കോര്‍ത്ത്
ഒഴുകിപ്പറന്ന രണ്ടാത്മാക്കളവര്‍
ആത്മാക്കള്‍ ജാതിരഹിതമത്രേ.

വിവാഹ ഉടമ്പടിയിലെ
ജാതിക്കോളമവരെ നോക്കി പല്ലിളിച്ചു.
മനുഷ്യനെന്ന് ചേര്‍ത്തവര്‍ പുഞ്ചിരിച്ചു.
ഉറ്റവര്‍ നെറ്റി ചുളിച്ചു.
ഉടമ്പടിക്കടലാസ്സ് ചുളിഞ്ഞു.

സമര്‍പ്പണം: കെവിന്റെയും നീനുവിന്റെയും ആതിരയുടേയും ബ്രിജേഷിന്റെയും പ്രണയങ്ങള്‍ക്ക്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English