കേരള കവിതയിലേക്ക് കവിതകൾ ക്ഷണിച്ചു

kerala-kavitha
മലയാള കവിതയുടെ ദിശാപരിവർത്തനം അടയാളപ്പെടുത്തിയ ‘കേരള കവിത’യുടെ അൻപതാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ കേരള കവിതയുടെ ഒരു പ്രത്യേക ലക്കം പ്രസിദ്ധീകരിക്കുന്നു. അതിലേക്ക് കവിതകൾ ,കവിതാപഠനങ്ങൾ, കവിതാ പരിഭാഷകൾ, കവിപഠനങ്ങൾ, പ്രവണതാ പഠനങ്ങൾ, കാവ്യാവതരണ സംബന്ധിയും കാവ്യ ശാസ്ത്ര സംബന്ധിയുമായ ലേഖനങ്ങൾ , കവിതയേയും ഇതരകലകളേയും ബന്ധപ്പെടുത്തുന്ന പ്രബന്ധങ്ങൾ, സമീപകാല കവിതാ സമാഹാരങ്ങളുടെ ആയിരം വക്കിൽ കവിയാത്ത നിരൂപണങ്ങൾ, ഗ്രാഫിക് കവിതകൾ എന്നിവ ക്ഷണിച്ചു.2018 ഫെബ്രുവരി 18 ആണ് രചനകൾ അയക്കാനുള്ള
അവസാന തീയതി.

കൃതികൾ അയക്കേണ്ട വിലാസം : satchida@ gmail.com

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here