കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ; ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

 

 

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പുതുതായി പണികഴിപ്പിച്ച ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 31-ാം തീയതി വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു എന്നിവരും സാംസ്‌കാരിക-സാമൂഹിക രംഗത്തെ നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം പാളയത്താണ് പുതുതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. 2000 നവംബര്‍ 15-ാം തീയതി അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ആയിരുന്നു സുവര്‍ണ്ണജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here