കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വയനാമത്സരം: പുസ്തകങ്ങൾ ഇവ

 

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനമത്സരത്തിന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പുസ്തകങ്ങള്‍:

ഹയര്‍ സെക്കന്ററി– സൂഫി പറഞ്ഞ കഥ(കെ.പി രാമനുണ്ണി), വൃക്ഷങ്ങളുടെ രഹസ്യജീവിതം, (വിവ:ഡോ.സ്മിത മീനാക്ഷി), ചിന്തയുടെ മാനങ്ങള്‍(സച്ചിദാനന്ദന്‍), അഷിതയുടെ കഥകള്‍(അഷിത), പി.ഗോവിന്ദപ്പിള്ള(ചന്തവിള മുരളി), ചട്ടമ്പിസ്വാമികള്‍( ഡോ.കെ.മഹേശ്വരന്‍ നായര്‍), തുലാവര്‍ഷപ്പച്ച (സുഗതകുമാരി), മുത്തശ്ശിമാരുടെ രാത്രി( എം.ടി), മായാ ആഞ്ചലോ ജീവിതത്തിന്റെ കറുത്ത പുസ്തകം, മഹാപ്രളവും നോഹയുടെ പെട്ടകവും(എഡി.-പ്രിയദാസ് ജി.മംഗലത്ത്),

കോളെജ്– എരി( പ്രദീപന്‍ പാമ്പിരിക്കുന്ന്), ഭൗമചാപം(സി.എസ് മീനാക്ഷി),കാവ്യകല കുമാരനാശാനിലൂടെ (പി.കെ ബാലകൃഷ്ണന്‍), കേരളം, ചരിത്രം, വര്‍ത്തമാനം, ദര്‍ശനം(എം.എ ഉമ്മന്‍), ഇരട്ടമുഖമുള്ള നഗരം (ബെന്യാമിന്‍), തീവണ്ടി പറഞ്ഞ കഥ(നൗഷാദ്), രാമായണ പാഠങ്ങള്‍ (വിവ: മൈത്രേയന്‍), ഖസാക്കിന്റെ ഇതിഹാസം (ഒ.വി വിജയന്‍), മലയാളത്തിന്റെ പ്രിയ കവിതകള്‍ (ഇടശ്ശേരി), അറിവിന്റെ സാര്‍വ്വത്രികത (കെ.എന്‍.ഗണേശ്) എന്നീ കൃതികളാണ്. കൂടാതെ ഗ്രന്ഥാലോകത്തിന്റെ 2018 ജൂലൈ, സെപ്റ്റംബര്‍ ലക്കങ്ങളും രണ്ടു വായനമത്സരത്തിന്റെയും ഭാഗമായിരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here