കേരള സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ഐ എം വിജയന്‍, ജോര്‍ജ്ജ് തോമസ്, എം ആര്‍ രഞ്ജിത്ത്, എസ് രാജീവ്, കെ റഫീഖ്, വി സുനില്‍ കുമാര്‍, രഞ്ജു സുരേഷ് എന്നിവരാണ് അംഗങ്ങള്‍. അംഗങ്ങള്‍ മന്ത്രിയുടെ ഓഫീസില്‍ എത്തി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ കായിക വികസനത്തിന് ഊര്‍ജ്ജംപകരുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ഇവര്‍ പങ്കുവെച്ചു എന്നു കായിക മന്ത്രി പ്രതികരിച്ചു. കേരള കായികരംഗത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ പുതിയ അംഗങ്ങൾക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.