കേരള സംഗീത നാടക അക്കാദമി ; പ്രൊഫഷണല്‍ നാടകോത്സവം

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവം തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. നാടകോത്സവം അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എം മനു അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തിനുശേഷം കണ്ണൂര്‍ നാടകസംഘത്തിന്റെ മഹായാനം എന്ന നാടകം അരങ്ങേറി.

ചെവ്വാഴ്ച വൈകീട്ട് 6.30 ന് വടകര വരദയുടെ മക്കള്‍ക്ക് എന്ന നാടകവും ജനുവരി 11- ന് വള്ളുവനാട് ബ്രഹ്‌മയുടെ രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകവും അരങ്ങേറും. ജനുവരി 12 -ന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി എന്ന നാടകവും അരങ്ങേറും. തൃക്കരിപ്പൂര്‍ കെ.എം.കെ സ്മാരക കലാസമിതിയുടെ സഹകരണ- ത്തോടെയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English