കേരള സംഗീത നാടക അക്കാദമിയുടെ 2021 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് പേരെ ഫെലോഷിപ്പിനും 17 പേരെ അവാർഡിനും 23 പേരെ ഗുരുപൂജ പുരസ്‌കാരത്തിനും തിരഞ്ഞെടുത്തു. പ്രശസ്തി പത്രവും ഫലകവും 50,000 രൂപയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. പ്രശസ്തി പ്രതവും ഫലകവും 30,000 രൂപയും അടങ്ങുന്നതാണ് അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങൾ.
നാടകകൃത്ത് കരിവെള്ളൂർ മുരളി, കഥാപ്രസംഗ കലാകാരൻ വി.ഹർഷകുമാറിനും, കർണാടക സംഗീതജ്ഞൻ മാവേലിക്കര പി സുബ്രഹ്മണ്യത്തിനുമാണ് ഫെലോഷിപ്പ്. കെ.പി.എ.സി മംഗളൻ, മണിയൻ ആറന്മുള, ബാബു പള്ളാശ്ശേരി, എ.എൻ മുരുകൻ, രാജ്മോഹൻ നീലേശ്വരം, സുധി നിരീക്ഷ, ആർ.എൽ.വി രാമകൃഷ്ണൻ, കലാമണ്ഡലം സത്യവൃതൻ, ഗീത പദ്മകുമാർ, പി.സി ചന്ദ്രബോസ്, പെരിങ്ങോട് സുബ്രഹ്മണ്യൻ, പഴുവിൽ രഘു മാരാർ, വഞ്ചിയൂർ പ്രവീൺകുമാർ, കൊല്ലം വി സജികുമാർ, താമരക്കുടി രാജശേഖരൻ, എൻ.പി പ്രഭാകരൻ, മഞ്ജു മേനോൻ എന്നിവർക്കാണ് അവാർഡുകൾ.
കലാനിലയം ഭാസ്‌കരൻ നായർ, സി.വി.ദേവ്, മഹാശയൻ, ജോർജ്ജ് കണക്കശ്ശേരി, ചന്ദ്രശേഖരൻ തിക്കോടി, കബീർമാസ്, നമശിവായൻ, സൗദാമിനി, കുമ്പളം വക്കച്ചൻ, അലിയാർ പുന്നപ്ര, മുഹമ്മദ് പേരാമ്പ്ര, ആലപ്പി രമണൻ, ഗിരിജ ബാലകൃഷ്ണൻ, മണിയൻ പറമ്പിൽ മണി നായർ, ജോയ് സാക്‌സ്, പപ്പൻ നെല്ലിക്കോട്, മാർഗ്ഗി വിജയകുമാർ, പഴുവിൽ ഗോപിനാഥ്, പദ്മനാഭൻ കോഴിക്കോട് (പപ്പൻ), പങ്കജാക്ഷൻ കൊല്ലം, ടി.കെ.ഡി മുഴുപ്പിലങ്ങാട്, കലാമണ്ഡലം സുകുമാരൻ എന്നിവർക്കാണ് ഗുരുപൂജ പുരസ്‌കാരങ്ങൾ.